April 28, 2024

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി ആറിന്

0
Img 20220104 154030.jpg
  മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 5, 6 തീയ്യതികളിൽ മാനന്തവാടിയിൽ വെച്ച് നടക്കും. മാനന്തവാടി വ്യാപാര ഭവനിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം പെൻഷൻകാർ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

5 ന് രാവിലെ 11 മണിക്ക് നടക്കുന്ന ജില്ലാ കൗൺസിൽ യോഗം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 6 ന് രാവിലെ 9.30 ന് സമ്മേളനം ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തും. 11 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്യും. 12.30 ന് നടക്കുന്ന വനിതാ സമ്മേളനം എ.ഐ.സി.സി. അംഗം പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിപിന ചന്ദ്രൻ മാസ്റ്റർ, എസ്. ഹമീദ്, ഗ്രേസി ജോർജ്, എം.കെ. പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *