April 29, 2024

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ തുടക്കമായി

0
Img 20220105 162536.jpg
 മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ തുടക്കമായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി. കൗൺസിൽ യോഗം മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.വി.നാരായണ വാര്യർ ഉദ്ഘാടനം ചെയ്യ്തു. രണ്ടാം ദിന സമ്മേളനം 6 -)o തിയ്യതി നാളെ രാവിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി വ്യാപാര ഭവനിൽ വെച്ച് പ്രതിനിധി യോഗം ചേരും. നാളത്തെ സമ്മേളനത്തിൽ പെൻഷൻകാർ നേരിടുന്ന വിവിധങ്ങൾ വിഷയങ്ങൾ ചർച്ച ചെയ്യും. ജില്ലാ സമ്മേളനം ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തും. 11 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്യും. 12.30 ന് നടക്കുന്ന വനിതാ സമ്മേളനം എ.ഐ.സി.സി. അംഗം പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. ജി.വി.വിജയമ്മ ടീച്ചർ, വി.ശശികുമാർ, കെ.കുഞ്ഞമ്മദ്, വേണുഗോപാൽ കിഴിശ്ശേരി, കമ്മന മോഹനൻ, സുരേന്ദ്രൻ.കെ, ടി.ജെ. സഖറിയ, ഹമീദ് വി.എ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *