October 15, 2026

കോവിഡ് ധനസഹായം;അപേക്ഷ നല്‍കണം

0
IMG_20220105_175628.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം. കോവിഡ് മരണാനന്തര സര്‍ട്ടിഫിക്കറ്റ്, ആശ്രിതരുടെ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവ സഹിതം തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ വില്ലേജ് ഓഫീസിലോ അപേക്ഷ നല്‍കാം. ധനസഹായത്തിന് ജില്ലയില്‍ 494 ഇതിനകം   അപേക്ഷയാണ് ലഭിച്ചത്. 465 അപേക്ഷകള്‍ അംഗീകരിച്ചു. 429 പേര്‍ക്ക് ധനസഹായം അതതു ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്തു. ജില്ലയില്‍ എഴുന്നൂറിലധികം പേരാണ് ഇതിനകം കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടന്ന് അപേക്ഷ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *