April 27, 2024

കൽപ്പറ്റയിൽ ശ്രീനാരായണ ഗുരുമന്ദിരം: കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി

0
Img 20220105 193912.jpg

കല്‍പ്പറ്റ : എസ്.എന്‍.ഡി.പി. യോഗം കല്‍പ്പറ്റ യൂണിയന്‍ നിര്‍മ്മിക്കുന്ന ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം യൂണിയന്‍ പരിധിയിലുള്ള മുഴുവന്‍ ശാഖായോഗങ്ങളുടെ പ്രതിനിധികളുടെയും പോഷക സംഘടനകളായ വനിതാ സംഘങ്ങള്‍, യൂത്ത് മൂവ്‌മെന്റ്, സൈബര്‍ സേന എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്നു. എസ്.എന്‍.ഡി.യോഗം കല്‍പ്പറ്റ യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് പി.എന്‍.പത്മിനി ടീച്ചര്‍ കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി. ഇതോടനുബന്ധിച്ച് നടത്തിയ ഭൂമിപൂജക്ക് കെ.ആര്‍. ശിവദാസ് അയ്യര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ശോഭ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സംഗീത, ഡോ. സോമി സോമന്‍, കെ.ആര്‍. കൃഷ്ണന്‍, എം.മോഹനന്‍, സാജന്‍ പൊരുന്നിക്കല്‍, ശ്രീദേവി ബാബു, പി.ബി.ശശിധരന്‍, എം.പി.പ്രകാശന്‍, മോഹനന്‍ കേളനാംതടത്തില്‍, ഗിരീഷ് ഗണപതിയില്‍, അരവിന്ദാക്ഷന്‍ മാസ്റ്റര്‍, എന്‍. മണിയപ്പന്‍, അനസൂയ രവി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ദേശീയ പാതയോരത്ത് കുളത്തിനാല്‍ ഫാമിലി സംഭാവനയായി നല്‍കിയ സ്ഥലത്താണ് ഗുരുമന്ദിരം നിര്‍മ്മിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *