September 17, 2026

അപൂര്‍വരോഗം ബാധിച്ച രണ്ടര വയസുകാരന്‍ ചികിത്സാസഹായം തേടുന്നു

0
IMG_20220106_175752.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: അപൂര്‍വരോഗം ബാധിച്ച രണ്ടര വയസുകാരന്‍ ചികിത്സാസഹായം തേടുന്നു. പുല്‍പ്പള്ളി സീതാമൗണ്ട് പുന്നാടിയില്‍ ടി പി ജോസഫിന്റെയും, അഞ്ജുവിന്റെയും ഏകമകനായ ജീവന്‍ ജിയോ ജോസഫ് എന്ന രണ്ടര വയസുകാരനാണ് Tracheo Esophageal Fistula (ജന്മനാ ശരീരത്തിലെ ഭക്ഷണം ഇറക്കുന്ന കുഴലും(oesophagus)ശ്വാസമെടുക്കുന്ന കുഴലും(Trachea) കൂടി ചേര്‍ന്ന അവസ്ഥ) എന്ന രോഗം ബാധിച്ച് ദുരിതത്തിലായിരിക്കുന്നത്. ജനിച്ച അന്നു മുതല്‍ ഇന്നുവരെ ഈ കൊച്ചുകുട്ടി ചികില്‍സയിലാണ്. സാമ്പത്തികമായി ഉണ്ടായിരുന്നതെല്ലാം ചിലവഴിച്ചാണ് ഈ പാവപ്പെട്ട കുടുംബം ഇതു വരെ ചികിത്സ നടത്തിവന്നിരുന്നത്. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ജോസഫിന് കുട്ടിയുടെ തുടര്‍ചികിത്സ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ കുട്ടിക്ക് അടിയന്തിരമായി ഒരു ഓപ്പറേഷന്‍ ആവശ്യമായി വന്നിരിക്കുകയാണ്. ജനുവരി 18ന് നടത്തപ്പെടേണ്ട ഈ ശസ്ത്രക്രിയയ്ക്ക്, ഏകദ്ദേശം 10 ലക്ഷം രൂപയിലധികം ചിലവുവരും. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയന്‍ പുത്തന്‍ വീട്ടില്‍ ചെയര്‍മാനും,ജോബി കരോട്ടുകുന്നേല്‍ കണ്‍വീനറുമായി ഒരു ചികില്‍സ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. കുട്ടിയുടെ ശസ്ത്രക്രിയക്ക് ആവശ്യമായ സഹായം താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു. Account number 110031953417 Name JEEVAN GEO JOSEPH IFSC CNRB0001701. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 9946407446, 9846391907.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *