December 2, 2022

മിഥു എന്ന ഗോത്ര സമുദായത്തിലെ അദ്ധ്യാപിക നൽകുന്ന സന്ദേശം.

IMG_20220107_102858.jpg

സി.ഡി. സുനീഷ്
എഡിറ്റർ ,ന്യൂസ് വയനാട്.
ഗോത്ര പഠനകേന്ദ്രത്തിൽ സമുദായത്തിലെ അദ്ധ്യാപിക മിഥു ,ഗോത്ര കൗമാരങ്ങൾക്ക് ആവേശം പകരുന്നു.
അക്ഷര ചിറകിലേറി
വിദ്യയാകാശത്തേക്ക് പറക്കുന്ന മിഥു ഒരു പാഠമാണ് ,ചരിത്രത്തിൽ
എഴുതി ചേർക്കുന്നത്.
ഊരാളി ഗോത്ര സമുദായത്തിൽ പെട്ട
മിഥുവിൻ്റെ പഴയ തലമുറ
മൺപാത്ര നിർമ്മാണവും
മുള നെയ്ത്തു വേലയും ആയിരുന്നു തൊഴിലായി ചെയ്തിരുന്നത്. അന്യാധീനമായ ഈ കുലത്തൊഴിൽ ഇന്നെവിടെയും കാണില്ല ,
പക്ഷേ ഈ സമുദായത്തിലെ പുതുതലമുറ ഈ കാലത്ത് അക്ഷരം പഠിച്ച് ,തൊഴിൽ സമ്പാദിച്ച് തലയുയർത്തി നിൽക്കുന്നു. ഞങ്ങൾക്കും സാധ്യമാണിതെല്ലാം എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് … മിഥു ന്യൂസ് വയനാടിനായി ഏറെ അഭിമാനത്തോടെ പ്രത്യേകമായി എഴുതിയ
അനുഭവവേനലിലെ കുറിപ്പ് വായിക്കാം….
___________________
 മിഥുമോൾ ഇ ബി.

ഗോത്ര വർഗ്ഗ ഗവേഷണ പഠന കേന്ദ്രം അദ്ധ്യാപിക .
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻ്റർ ,ചെതലയം
വയനാട്.

_എന്നിലേക്ക് കടന്നു വന്നത് ജീവിതത്തിൽ പുതിയൊരു തുടക്കവും കൊണ്ടാണ്.

കുട്ടികാലം മുതൽ ഒരുപാട് കഷ്‌ടപ്പാടുകളിൽ കൂടിയായിരുന്നു വളർന്നു വന്നത്.

മക്കളെ പഠിപ്പിച്ചെടുക്കാൻ അച്ഛനും അമ്മയും ഒരുപാട് കഷ്‌ടപ്പെട്ടു .

സ്കൂൾ ജീവിതം എനിക്ക് എന്നും അവഗണനകൾ നിറഞ്ഞതായിരുന്നു.

ഗോത്രവിഭാഗം ആയതുകൊണ്ട് പലതരത്തിലുള്ള അവഗണകൾ നേരിട്ടു.
പ്ലസ്‌ ടു കഴിഞ്ഞിരിക്കുമ്പോൾ ആണ് ഐ ടി എസ് ആർ (ഗോത്ര വർഗ്ഗ പഠന ഗവേഷണ കേന്ദ്രം)
ഗോത്രവിഭാഗത്തിന് മാത്രമുള്ള സർവകലാശാല കുറിച്ചറിഞ്ഞത്.

ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായതും ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തണം,
ചിറകുകൾ വിടർത്തി പറക്കണം എന്ന തോന്നൽ ഉണ്ടായത് ഇവിടെ പഠിക്കാൻ ചേർന്നപ്പോഴാണ്.

വിദ്യാഭ്യാസം കൊണ്ട് മാത്രമേ ആദിവാസി സമൂഹത്തോടുള്ള പൊതുസമൂഹത്തിന്റ മോശം കാഴ്ചപ്പാട് മാറ്റിയെടുക്കാൻ കഴിയു,
എന്ന് ഈ വിദ്യാകേന്ദ്രത്തിൽ വന്നപ്പോൾ ബോധ്യമായി.

 

എനിക്കു മാത്രമല്ല ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും അനുഭവിച്ചുണ്ടാവും ഇതുപോലത്തെ അവഗണകൾ.

ഐ .ടി .എസ് . ആർ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച്), ഈ പേരിൽ ആണ് ഉള്ളത് എനിക്ക് പുതിയൊരു അനുഭവം തന്നെയാണ് .

ഗുരുശിക്ഷ്യ ബന്ധം എന്താണെന്നറിഞ്ഞത് ഇവിടെ നിന്നാണ്.
മുജീബ് സർ ,ഉബൈദ് ,സർ ചിത്ര മിസ്സ്‌ ,സബീഷ് ,സർ സിറാജ് ,സർ അതുപോലെ ഐ .ടി .എസ് .ആർ .( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച്), ഈ പേരിൽ ആണ് ഉള്ളത് മറ്റു ടീച്ചേർസ് തന്ന പിന്തുണയും ആന്മധൈര്യവും എടുത്തു പറയേണ്ടതാണ്.

ഇവരുടെ കഠിനാധ്വാനവും അർപ്പണബോധവും അതിർവരമ്പുകൾ ഇല്ലാതെ ഞങ്ങളോടുള്ള സ്നേഹവും വളരെ വലുതാണ്.

ഞാൻ ഇന്ന് പഠിച്ച കോളേജിൽ തന്നെ അസിസ്റ്റന്റ് പ്രൊഫസർ ആയി വന്നിടുണ്ടെങ്കിൽ അതിൽ ഐ .ടി .എസ്. ആർ.( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച്,) ഈ പേരിൽ ആണ് ഉള്ളത് ഗുരുക്കന്മാരുടെ പിന്തുണ വളരെ വലുതാണ്.

ഇനിയും ഒരുപാട് ഉന്നതങ്ങളിൽ ഗോത്രവിഭാഗത്തിലുള്ളവരുടെ സാന്നിദ്ധ്യം ഉണ്ടാവണം അതിന്ന് പറ്റിയൊരു സർവകാലയാണ് ഈ പഠനകേന്ദ്രം.

എൻ്റെ കുടുംബം.

അച്ഛന്റെ പേര് ബൊമ്മൻ അമ്മ വസന്ത രണ്ടുപേരും കുലിപണിയാണ്,
നാലു മക്കളിൽ മൂന്നാമത്തെ ആളാണ് ഞാൻ, മൂത്തത് ചേച്ചി മഞ്ജുഷ ടി ടി സി കഴിഞ്ഞു.
രണ്ടാമത്തത് മിഥുൻ, ആശാരിയാണ്. പത്താതരം വരെ പഠിച്ചു.

നാലാമത് ,അനിയത്തി നിഥുമോൾ ഡിഗ്രി കഴിഞ്ഞു ഇപ്പൊ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒന്നാം വർഷ ഡി ഫാം നഴ്സിംഗ് പഠിക്കുന്നു.

അക്ഷരമറിവാണ് അനിവായുധമാണ് സുരക്ഷയാണ് എന്ന് ഞാൻ
ഈ വിദ്യഭ്യാസ കാലത്ത് തിരിച്ചറിഞ്ഞു. ഈ ഗോത്ര വിദ്യാ കേന്ദ്രത്തിൽ പഠിച്ച്
ഇവിടെ പ്രഥമ
ഗോത്ര വർഗ്ഗ അദ്ധ്യാപികയായതിൽ
ഏറെ അഭിമാനം .മറ്റു ഗോത്ര കൗമാരങ്ങൾക്കും ഇത് പ്രചോദനമാകട്ടെ.

AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.