April 16, 2024

കല്പ്പറ്റയിൽ ആധുനീക സൗകര്യങ്ങളുമായി ടൗൺ ഹാൾ സമുച്ചയം ഉയരും.

0
Img 20220107 Wa0075.jpg

കൽപ്പറ്റ: വാഹന പാർക്കിങ്ങടക്കം
അത്യാധുനീക സൗകര്യത്തോടെ ടൗൺഹാൾ സമുച്ചയം വരുന്നു.
കൽപ്പറ്റ നഗരമധ്യത്തിലെ പഴയ ടൗൺഹാൾ കെട്ടിട സ്ഥലത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുo.
അഞ്ചു കോടി രൂപ വകയിരുത്തിയാണ് ടൗൺഹാൾ നിർമ്മാണം.
 വാഹന പാർക്കിംഗ് സൗകര്യം, അത്യാധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം, മിനി കോൺഫറൻസ് ഹാൾ, കിച്ചൺ, ശുചിമുറി എന്നിവയും ഇവിടെ ഒരുക്കും. 
42 വർഷം മുൻപ് നിർമ്മിച്ച ടൗൺഹാൾ പൊളിച്ചുമാറ്റിയാണ് പുതിയത് നിർമ്മിക്കുന്നത്. കാലപ്പഴക്കം ചെന്നതോടെ കെട്ടിടം ശോചനീയാവസ്ഥയിലായതോടെയാണ് കൽപ്പറ്റ നഗരസഭാ ടൗൺഹാൾ പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.
 ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്.
 നഗരസഭയുടെ പദ്ധതിവിഹിതത്തിൽ നിന്നുള്ള തുകയും, ബാക്കി വായ്പയും ലഭ്യമാക്കി ഹാൾ പൂർത്തീകരിക്കാനാണ് പദ്ധതി. 
ഊരാളുങ്കൽ സൊസൈറ്റിയിലെ
വിദ്ഗദ സംഘവും നഗരസഭ അധികൃതരും സ്ഥലം ഇന്ന് സന്ദർശനം നടത്തി. 
എസ്റ്റിമേറ്റ് പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.
നഗരത്തിൽ ടൗൺ സമുച്ചയം വരുന്നതോടെ 
നഗരത്തിൽ പൊതു സംസ്കാരീക പരിപാടികൾക്ക് പൊതു ഇടമാകും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *