April 26, 2026

മേപ്പാടിയില്‍ റോഡ് നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കണം. കെ വി വി എസ്

0
IMG_20220107_120650.jpg
By ന്യൂസ് വയനാട് ബ്യൂറോ
     മേപ്പാടി: ടൗണില്‍ റോഡ് ടാറിങ്ങ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.
മുസ്ലിം പള്ളിമുതല്‍ പ്രധാന ജംഗ്ഷന്‍ വരെയുള്ള 200 മീറ്റര്‍ ഭാഗം തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് പേര്‍ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
റോഡ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പലഭാഗത്തും പൊളിച്ചിട്ടിരിക്കുകയാണ്. പൊടിശല്യം കാരണം നാട്ടുകാരും വ്യാപാരികളും ദുരിതത്തിലായി . റോഡ് പണി എത്രയും വേഗം പൂര്‍ത്തികരിച്ചില്ലെങ്കില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന ടൗണാണിത് റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയാണ്. നടപ്പാതയുടെ നിര്‍മ്മാണവും പാതി വഴിയിലാണ് ഇത് വരെയും മഴയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിന്ന് തടസ്സമെന്നായിരുന്നു അതികൃതര്‍ പറഞ്ഞിരുന്നത് ഇപ്പോള്‍ നല്ല കാലാവസ്ഥയായിട്ടും റോഡ്പണി ആരംഭിക്കാന്‍ നടപടി ഉണ്ടാകുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി യാഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് പി ടി അഷ്‌റഫ് അദ്ധ്യക്ഷനായിയിരുന്നു  ജനറല്‍ സെക്രട്ടറി റഫീക്ക് കെ, ട്രഷറര്‍ കെ ബി ലത്തീഫ്, ടി പി സണ്ണി, വടക്കന്‍ ബഷീര്‍, സുമേഷ് ബാബു , പി എ ലത്തീഫ്, റഷീദ് കളേഴ്‌സ്, മിഥുന്‍ പി വേണു, ഒ ടി കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *