August 6, 2026

ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്- 6.97

0
IMG_20220107_163938.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :  വയനാട് ജില്ലയില്‍ ഇന്ന്  118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ രോഗമുക്തി നേടി. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.97 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136119 ആയി. 134462 പേര്‍ രോഗമുക്തരായി. നിലവില്‍ 808 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 771 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 731 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.
പുതുതായി നിരീക്ഷണത്തിലായ 1039 പേര്‍ ഉള്‍പ്പെടെ ആകെ 7078 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 578 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 15 , മാനന്തവാടി 14 , കൽപ്പറ്റ 12 , മീനങ്ങാടി 10 , പനമരം , പുൽപ്പള്ളി 8 വീതം , മുട്ടിൽ 7, അമ്പലവയൽ 6 , എടവക , കണിയാമ്പറ്റ , പൂതാടി 5 വീതം , മേപ്പാടി 4 , മുള്ളൻകൊല്ലി , തവിഞ്ഞാൽ , വൈത്തിരി 3 വീതം , വെള്ളമുണ്ട 2 , കോട്ടത്തറ , മൂപ്പൈനാട് , നൂൽപ്പുഴ , തൊണ്ടർനാട് ഓരോരുത്തർക്കുമാണ്
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.ഇതിനുപുറമെ ഗോവയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശിക്കും , ഡൽഹിയിൽ നിന്ന് വന്ന ബത്തേരി സ്വദേശിക്കും , തമിഴ്‌നാട്ടിൽ നിന്ന് വന്ന പുൽപ്പള്ളി , മുള്ളൻകൊല്ലി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *