September 19, 2026

കലയുടെ ദർബാർ സംവാദം*

0
IMG_20220107_165855.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള ലളിതകലാ അക്കാദമിയുടെ പ്രതിമാസ സംവാദാത്മക പരിപാടി കലയുടെ ദർബാർ ജനുവരി 11ന് വൈകീട്ട് 3 ന് മാനന്തവാടി ആർട്ട് ഗ്യാലറിയിൽ നടക്കും. 
ചിത്രകല ജനകീയമാക്കുന്നതിനായുള്ള അക്കാദമിയുടെ പദ്ധതിയാണ് കലയുടെ ദർബാർ. കലയുടെ ദർബാറിൽ ഓരോ മാസവും ചിത്രകലാ ചർച്ചകളും, കലാകാരന്മാരുടെ സൃഷ്ടികളെയും പരിചയപ്പെടുത്തും.  ചിത്രകാരൻ കെ.സുധീഷിൻ്റെ കലാസൃഷ്ടികളുടെ സ്ലൈഡ് പ്രസൻ്റേഷൻ ഇതിൻ്റെ ഭാഗമായി നടക്കും. പൊതുജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിപാടിയിൽ പങ്കെടുക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *