April 29, 2024

പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കും: കോണ്‍ഗ്രസ്*

0
Img 20220107 172308.jpg
മാനന്തവാടി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമത്തെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ . പുതിയ നേതൃത്വം നിലവില്‍ വന്നതിന് ശേഷം സംഘടനാ പ്രവര്‍ത്തനത്തിലുള്ള പാളിച്ചകള്‍ തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ വിഭാഗിയത സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഡി.സി.സി. പ്രസിഡന്റിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയതെന്നും അത്തരം ആളുകളെകണ്ടെത്തി നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വെള്ളമുണ്ട പഞ്ചായത്തിലെ ഒരു വനിതാ പ്രവര്‍ത്തകയെ കൊണ്ട് ഡി.സി.സി പ്രസിഡന്റിനെതിരെ പരാതി കൊടുപ്പിച്ചിതിന് പിന്നില്‍ പാര്‍ട്ടിയല്‍ വിഭാഗിയത സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ്. യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച ഡിസിസി പ്രസിഡന്റ് ഒരിടത്തു പോലും സ്ത്രിത്വത്തെ അപമാനിക്കുന്ന ഒരു പരാമര്‍ശവും  നടത്തിയിട്ടില്ല എന്ന് സഹഭാരവാഹികളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഉറച്ച ബോധ്യമുണ്ട്. കഴിഞ്ഞ അഞ്ച് ദശകത്തോളമായി ജില്ലയിലെ രാഷ്ട്രിയപ്രവര്‍ത്തനമേഖലയിലുള്ള എന്‍ ഡി അപ്പച്ചനെതിരെ നാളിതുവരെ ഒരു തരത്തിലും ഉള്ള ആരോപണം ഉയര്‍ന്നിട്ടില്ല. ഇപ്പോള്‍ കൂടുതല്‍ ഉര്‍ജ്ജസ്വലമായി പാര്‍ട്ടിയെ നയിക്കുന്ന ഡി സി സി പ്രസിഡന്റിനെ തളര്‍ത്താനും ഒറ്റപ്പെടുത്താനുള്ള ഒരു ശ്രമവും വിലപ്പോകില്ല. പാര്‍ട്ടി ഭാരവാഹിക യും പ്രവര്‍ത്തരും ഒറ്റക്കെട്ടായി ഡി സി സി പ്രസിഡന്റിന് ശക്തിപകരാന്‍. കൂടെയുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, അഡ്വ.എന്‍.കെ വര്‍ഗ്ഗിസ്, പി ചന്ദ്രന്‍, മംഗലശ്ശേരി മാധവന്‍, ചിന്നമ്മ ജോസ്, അഡ്വ.എം.വേണുഗോപാല്‍, എ പ്രഭാകരന്‍, എം.ജി.ബിജു, എ.എം. നിഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *