മാനന്തവാടിയിൽമെഗാ രക്തദാന ക്യാമ്പ് നടത്തി.
മാനന്തവാടി: എൽ എഫ് യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സും വെയ്വ്സ്
ചാരിറ്റബിൾ സൊസൈറ്റിയും സയുക്തമായി രക്ത ദാന ക്യാമ്പ് നടത്തി. മാനന്തവാടി എൽ എഫ് യു.പി സ്കൂളിൽ വച്ച് നടത്തിയ ക്യാംപ് ഡി എം ഒ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എം പി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വെയ്വ്സ് ചെയർമാൻ കെ എം ഷിനോജ്, ജനറൽ കൺവീനർ കെ പി മുരളീധരൻ, എൽ എഫ് യു പി സ്കൂൾ എച്ച് എം സി.റോഷ്ന , നഗരസഭാ കൗൺസിലർ ബി. ഡി.അരുൺകുമാർ , സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ പ്രസിഡൻ്റ് ജോസ് പുന്നക്കുഴി, ഷൈനി മൈക്കിൾ എന്നിവർ സംസാരിച്ചു. വനിതകൾ അടക്കം നിരവധി ആളുകൾ രക്തം നൽകി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ബിനിജ മെറിൻ, ഡോ.എം. കെ. അനുപ്രിയ, സ്റ്റാഫ് നഴ്സ് ലിസാമ്മ, സിബി മാത്യു, കെ.പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.





Leave a Reply