April 26, 2026

നേപ്പാൾ സ്വദേശിനിയെ തലക്കടിച്ച് കൊന്ന സംഭവം;ഭർത്താവ് കസ്റ്റഡിയിൽ

0
IMG_20220108_123824.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് മേപ്പാടിയിൽ സ്വകാര്യ എസ്റ്റേറ്റിൽ കാപ്പി പറിക്കാനെത്തിയ നേപ്പാൾ സ്വദേശിനിയെ  തലക്കടിച്ച് കൊന്ന സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
 നേപ്പാൾ ബംഗൽ മുൻസിപ്പാലിറ്റി സ്വദേശിനി ബിമല (28)യെയാണ് മേപ്പാടി കുന്നമ്പറ്റയിൽ സ്വകാര്യ എസ്റ്റേറ്റിലെ താമസ സ്ഥലത്തെ  ഷെഡിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.  എസ്‌റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ അടിയേറ്റ മുറിവുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് സലിവൻ ജാഗിരിയെ മേപ്പാടി  പോലീസ് ചോദ്യം ചെയ്ത് വരുന്നുണ്ട്. രാവിലെ ഭാര്യയെ കാൺമാനില്ലെന്ന് പറഞ്ഞ സാൽവാൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഷെഡ് പരിശോധിച്ചപ്പോൾ മൃതദേഹം കാണുകയായിരുന്നു.
ഏക മകൻ ആകുഷി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *