April 26, 2026

എൻ.ഡി.അപ്പച്ചനെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല

0
IMG_20220107_151639.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചന് നേരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച്  ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് ആദിവാസി കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മറ്റി. ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ഊർജ്ജസ്വലമായി നയിക്കുന്ന അദ്ദേഹത്തിൻ്റെ പ്രവർത്തനത്തിൽ വിറളി പൂണ്ടവരാണ് കഴമ്പില്ലാത്ത ആരോപണവുമായി വരുന്നത്. എൻ.ഡി.അപ്പച്ചന് നേരെയുള്ള നീക്കത്തെ ആദിവാസി കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും. പ്രസിഡൻ്റ് ടി.കെ. ഗോപി അധ്യക്ഷത വഹിച്ചു.കുഞ്ഞാമൻ തൊണ്ടർനാട്, ഗീതാ ബാബു, ഉഷ വിജയൻ, ബാലൻ മടത്തുംകുനി, സുരേഷ് പാലോട്ട്, ചന്തു പുല്ലോറ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *