October 14, 2026

ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു.

0
IMG_20220108_181004.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : കേരള സംസ്ഥാന ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ 58ാം സംസ്ഥാന സമ്മേളനം പ്രി.ടി.തോമസ് നഗര്‍) ഓഷിന്‍ ഹാള്‍ – കല്‍പ്പറ്റയില്‍ തുടക്കമായി. രാവിലെ 10 മണിക്ക് അഡ്വ.ടി. സിഡിക്ക് MLA പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സെമിനാര്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ എം.എല്‍ എ യുമായ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.  കല്‍പറ്റ എം.എല്‍ എ അഡ്വ. ടി സിദ്ധിക്ക് മുഖ്യ പ്രഭാഷണം നടത്തി .' ആധുനിക ഇന്ത്യയുടെ നിര്‍മ്മിതിയില്‍ ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ കുര്യാക്കോസ് ആന്റണി (കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം) ക്ലാസ് എടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്.രാജീവ്, വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി.ഗിരീഷ് കുമാര്‍ , പി.കെ.ജയലക്ഷ്മി, സ്വാഗത സംഘം ചെയര്‍മാന്‍ പി.പി ആലി . ജനറല്‍ കണ്‍വീനര്‍ പി. ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടാണ് സമ്മേളനം നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് 75 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നാളെ സമ്മേളനം അവസാനിക്കും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *