April 25, 2024

ചുരം ബൈപ്പാസ് റോഡ് വെട്ടൽ സമരത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി

0
Img 20220108 195613.jpg
 

വൈത്തിരി : വയനാട് ചുരത്തിന് ബൈപ്പാസ് റോഡായി കണ്ടെത്തിയ ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ റോഡ് നിർമ്മാണത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ ജനകീയ സമരവുമായി ആക്ഷൻ കമ്മിറ്റി.
നിർദിഷ്ട പാതക്കുവേണ്ടി കണ്ടെത്തിയ വനഭൂമിയിലൂടെ ജനകീയപങ്കാളിത്തോടെ വയനാട് ചുരം ആക്ഷൻ കമ്മിറ്റി റോഡ് വെട്ടിതെളിക്കും.
ഫെബ്രുവരി 27 ന് രാഷ്ട്രീയ, സാമൂഹിക സംഘടനകളുംമായി ഒത്ത്‌ചേർന്ന് തളിപ്പുഴയിൽനിന്നും തുടങ്ങുന്ന റോഡ് വെട്ടൽ സമരത്തിൽ വിവിധ നേതാക്കൾ സംബന്ധിക്കും.
ഇതിന്റെ മുന്നോടിയായി പ്രാദേശികതലത്തിൽ ജനകീയ കൺവെൻഷനുകളും പ്രചാരണ ജാഥകളും സംഘടി പ്പിക്കും.50 വർഷത്തോളം പഴക്കമുള്ള ബൈപ്പാസ് റോഡിന്റെ ആവിശ്യകതയിൽ ജനപ്രതിനിധികൾ കാണിക്കുന്ന അലംഭാവത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.തലപ്പുഴയിൽ ചേർന്ന കൂടിയാലോചനാ യോഗത്തിൽ കമ്മറ്റി പ്രസിഡന്റ്‌ വി. കെ.ഉസൈൻ കുട്ടി അധ്യക്ഷതവഹിച്ചു. ജോണി പാറ്റാനി (വയനാട് ചേമ്പർ ഓഫ് കോമേഴ്‌സ് ), മൊയ്തു മുട്ടായി (ചുരം സംരക്ഷണ സമിതി ), സെയ്ത് തളിപ്പുഴ(വയനാട് ടുറിസം അസ്സിസിയേഷൻ ), കമ്മറ്റി ഭാരവാഹികളായാ ടി. ആർ. ഒ.കുട്ടൻ, പി. സി.തോമസ്, പി. കെ. സുകുമാരൻ, ഷാജഹാൻ, കെ.എ.വർഗീസ്, ജസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *