ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് മൈലാടി ചന്ദ്രിക ക്ലബ്ബിൽ തുടക്കമായി.
കോട്ടത്തറ : കോട്ടത്തറയിലെ എക്കാലത്തെയും നിത്യഹരിത വോളിബോൾ താരം കെ.പി.മോയിക്കയുടെ സ്മരണയിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ പഴയ കാല വോളിബോൾ താരങ്ങളെ ആദരിച്ചു.
അഡ്വ: ടി.സിദ്ധീഖ് എം.എൽ.എ.ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.സി മോയിൻ അധ്യക്ഷത വഹിച്ചു.
ഗഫൂർ വെണ്ണിയോട് കെ.പി.മോയിൻ അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രനീഷ്.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനുപമ.ജില്ലാ വോളിബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് ഹമീദ് കൊച്ചി. സംഘാടക സമിതി കൺവീനർ കെ.കെ.മുഹമ്മദലി, ജെ. അനസ് തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply