നൂറ് ശതമാനം തികക്കാൻ ആദിവാസി വിദ്യാർത്ഥിക്ക് ടി.സി നൽകിയെന്ന് . സർവജന സ്കൂളിനെതിരെ പ്രതിഷേധം
ബത്തേരി: നൂറ് ശതമാനം തികക്കാൻ ആദിവാസി വിദ്യാർത്ഥിക്ക് നിർബന്ധിത ടി.സി നൽകിയെന്ന് ആരോപണം.സർവജന സ്കൂളിൽ നിന്ന് ആദിവാസി വിദ്യാർഥിക്ക് ടി.സി കൊടുത്തതാണ് വിവാദമായത്.. പ്ലസ് ടു സയൻസിലായിരുന്നു പൊൻകുഴി കാട്ടുനായ്ക്കകോളനിയിലെ പി.എസ്. മണി പഠിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് സ്കൂളിൽനിന്ന് ടി.സി കൊടുത്തത്.
സയൻസ് ആയതിനാൽ മണിക്ക് പഠിക്കാൻ പ്രയാസമായിരിക്കുമെന് അധ്യാപകർ രക്ഷിതാക്കളോട് പറഞ്ഞെന്നാണ് ആരോപണം. നൂറു ശതമാനം വിജയമുറപ്പിക്കാനാണ് അധികൃതർ ടി.സി കൊടുത്തതെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ, മണിയും രക്ഷിതാക്കളും ആവശ്യപ്പെട്ടതു കൊണ്ടാണ് ടി.സി കൊടുത്തതെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. മണിയിപ്പോൾ സുൽത്താൻ ബത്തേരിയിൽ സമാന്തര കോളജിൽ പ്ലസ് വണിന് ചേർന്നിരിക്കുകയാണ്. മുമ്പും ഇത്തരത്തിൽ പഠന മികവില്ലാത്തവരെ പറഞ്ഞ് വിട്ടതായി പറയപ്പെടുന്നു.





Leave a Reply