April 27, 2026

മുണ്ടേരി പാർക്ക്‌ പുനർനിർമ്മിക്കണമെന്ന് ആവശ്യം ശക്തം

0
IMG_20220110_123630.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹരിപ്രിയ
കൽപ്പറ്റ:  മുണ്ടേരി പാർക്ക്‌ പുനർനിർമ്മിക്കണമെന്ന് ആവശ്യം ശക്തമായി. 1988 ഒക്ടോബർ 15 നാണ് മുണ്ടേരി പാർക്ക്‌ അന്നത്തെ  വനം വകുപ്പ് മന്ത്രിയായ എൻ. എം. ജോസഫ് ഉദ്ഘാടനം നടത്തി ജനങ്ങൾക്ക് വേണ്ടി തുറന്നുനൽകിയത്.പൊതു ജനങ്ങൾക്ക് തുറന്ന് നൽകിയ മനോഹരമായ വനവത്കരണ ഉദ്യാനമാണ് ഇന്ന് നശിച്ചുകൊണ്ടിരിക്കുന്നത്. കൽപ്പറ്റ നഗരസഭയിലെ വീർപ്പുമുട്ടുന്ന അന്തരീക്ഷത്തിൽനിന്നും ജനങ്ങൾക്ക് മോചനം ലഭിക്കുന്നതിന് വേണ്ടി വൈകുനേരങ്ങളിൽ കുടുംബസമേധം ചെലവഴിക്കാൻ കഴിയുന്ന ഉദ്യാനമാണ് മുണ്ടേരി പാർക്ക്‌. മറ്റ് ബീച്ചുകളോ പാർക്കുകളോ ഇല്ലാത്ത കൽപ്പറ്റ നഗരസഭയിൽ ജനങ്ങളുടെ മാനസിക ഉല്ലാസത്തിന് ഉത്തകുന്ന സ്ഥലമാണ് ഈ പാർക്ക്‌. കൽപ്പറ്റ നഗരസഭ ഭരണസമിതിയുടെ പിടിപ്പ്കേടുമൂലം ഈ പാർക്ക്‌ സാമൂഹ്യ വിരുദരുടെ താവളമായി. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പാർക്ക്‌ ഇന്ന് കാട് മൂടി ഇഴജന്തുക്കളുടെയും മലിന്യത്തിന്റെയും താവളമായി മാറി. ഇത് ജനങ്ങൾക്ക് തുറന്ന്കൊടുക്കാനുള്ള നടപടി നഗരസഭയുടെ ഭാഗത്തുനിന്നും ഉടനെ ഉണ്ടാകണമെന്ന് ബി. ജെ. പി ആവിശ്യപെട്ടിട്ടുണ്ടായിരുന്നു. അല്ലാത്ത പക്ഷം ബി. ജെ. പി.യുടെ ആഭിമുഖ്യത്തിൽ പ്രത്യക്ഷ സമര പരിപാടികളുംമായി മുന്നോട്ട് പോകും എന്നും അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *