April 26, 2026

സി.പി.എം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ

0
IMG_20220111_070950.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:വർദ്ധിച്ച് വരുന്ന സി.പി.എം ൻ്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നു  എൻ.ഡി അപ്പച്ചൻ. സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം കരിവള്ളിക്കുന്ന് പഴശ്ശി നഗറിൽ ഉള്ള കോൺഗ്രസ്സ് പ്രവർത്തകനായ ഷൈജിയെയും ഭാര്യയെയും മക്കളെയും വീട് കയറി അക്രമിക്കുകയും ഭാര്യയേയും മക്കളെയും അസഭ്യവാക്കുകൾ പറയുകയും 12 വയസ്സുള്ള കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത് ജനാധിപത്യത്തിന് ചേർന്നതല്ല. ഭരണത്തിൻ്റെ മറവിൽ സി.പി.എം അക്രമണം അഴിച്ച് വിടുകയാണ്. എന്ത് കൊള്ളരുതാഴ്മ ചെയ്താലും സംരക്ഷിക്കും എന്ന ധാഷ്ടമാണ് ഡി.വൈ.എഫ്.ഐകാർക്ക് വീട് കയറി അക്രമിച്ച സംഭവം. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണന്നും ആക്രമണത്തിന് ഇരയായ കുടുംബത്തിന് പോലീസിൻ്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കണമെന്നും സംരക്ഷണം ഉണ്ടാകണമെന്ന് കുടുംബത്തെ സന്ദർശിച്ച് ഡി ഡി സി പ്രസിഡൻ്റ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *