വയനാട്ജില്ലാക്ഷീരസംഗമ ത്തോടനുബന്ധിച്ച്ഓൺ ലൈൻ മൽസരങ്ങൾ സംഘടിപ്പിക്കുന്നു
മാനന്തവാടി :- മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 27 മുതൽ ഫെബ്രുവരി 4 വരെ മാനന്തവാടിയിൽ വെച്ച് നടത്തപ്പെടുന്ന വയനാട് ജില്ലാ ക്ഷീരസംഗമത്തോടനു ബന്ധിച്ച് വിവിധങ്ങളായ ഓൺലൈൻ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. സെൽഫി വിത്ത്കൗ, പശുവളർത്തലുമായി ബന്ധപ്പെട്ട് അഖിലകേരള ഡോക്യുമെന്ററി നിർമാണമൽസരം , ഓൺലൈൻകന്നുകാലി പ്രദർശനം എന്നീ മൽസരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ തൊട്ടടുത്ത ക്ഷീര സംഘങ്ങളിലൊ 8281879527 എന്ന നമ്പറിൽ വാട്സാപ്പായൊ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതും എൻട്രികൾ അയക്കാവുന്നതുമാണ്.
വിജയികൾക്ക് ഫെബ്രുവരി 4 ന് ക്ഷീരസംഗമത്തിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.





Leave a Reply