May 2, 2024

ജില്ലയിൽ മയക്കുമരുന്ന് മാഫിയ സജീവമാകുന്നു.

0
Img 20220111 104549.jpg
കൽപ്പറ്റ: ജില്ലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് 
വൻ മയക്കുമരുന്ന് മാഫിയകൾ പ്രവർത്തിക്കുന്നതായി 
പോലീസിന് നിരന്തര സന്ദേശങ്ങൾ ലഭിക്കുന്നതായി സൂചനകൾ ലഭിക്കുന്നു. ഈ അടുത്ത കാലത്ത് നടന്ന  മയക്കുമരുന്ന് വേട്ടകൾ 
ഈ നിഗമനം ശക്തിപ്പെടുത്തുന്നു. 
 കോവിഡ്  ആഘാതങ്ങളിൽ നിന്നും കര കയറാൻ വിനോദ  സഞ്ചാര മേഖല  പെടാപാട് പെടുന്ന കാലത്ത്  ടൂറിസം സംരംഭകരെ വല്ലാതെ ആശങ്കയിലാക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. 
ഇന്നലെ തരിയോട് സ്വകാര്യ
റിസോർട്ടിൽ നടന്ന സംഭവങ്ങളോടെ പോലീസ് 
കൂടുതൽ ജാഗ്രതയിലാണ്. 
തരിയോട് സിൽവർ വുഡ് റിസോർട്ടിലാണ് മയക്കുമരുന്ന് പാർട്ടി നടന്നത്.
ടി.പി .വധകേസിലെ പ്രതി കിർമാണി മനോജടക്കം സംഭവത്തിൽ 15 പേർ കസ്റ്റഡിയിലായി. 
എംഡിഎംഎ, കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്ന് കണ്ടെത്തിയതായി സൂചന.
ക്രിസ്മസ് ന്യൂ ഇയർ സീസണോട് കൂടിയാണ് അതിർത്തി സംസ്ഥാനങ്ങളോട് ചേർന്ന് കിടക്കുന്ന വയനാട്ടിലേക്ക് വ്യാപകമായ മയക്കു മരുന്ന് കടത്ത് സജീവമായത്. 
പോലീസ് എക്സൈസ് സംഘങ്ങൾ  ശക്തമായ നിരീക്ഷണവും ജാഗ്രതയും
പുലർത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ഉണ്ടെന്നാണറിയുന്നത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *