April 26, 2026

ലഹരി പാർട്ടിക്കിടെ പടിഞ്ഞാറത്തറയിൽ നിന്ന് പിടികൂടിയകിർമാണി മനോജ് ഉൾപ്പടെ 16 പ്രതികളെ ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.

0
IMG_20220111_111520.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഇന്നലെ അർദ്ധരാത്രി ലഹരി പാർട്ടിക്കിടെ പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിൽ നിന്ന്  കസ്റ്റഡിയിലായ കിർമാണി മനോജ് ഉൾപ്പടെ 15 പ്രതികളെയും 8 കുപ്പി മദ്യവുമായി പിടിയിലായ മറ്റൊരു പ്രതിയെയും  ഇന്ന് ഉച്ചകഴിഞ്ഞ് മാനന്തവാടി കോടതിയിൽ ഹാജരാക്കും.  കൽപ്പറ്റ ഡി.വൈ.എസ്.പി എം.ഡി. സുനിലിൻ്റെ നേതൃത്വത്തിലെ രാവിലെ പോലീസ് റിസോർട്ടിൽ വീണ്ടും വിശദമായ പരിശോധന നടത്തി. ഗോവയിൽ നിന്നാണ് മയക്ക് മരുന്നും കൂടുതൽ പ്രതികളും എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരിൽ പലരും ഗുണ്ടാ നേതാക്കളാണ്.ടി.പി ചന്ദ്രശേഖർ വധക്കേസിലെ പ്രതിയാണ് കിർമാണി മനോജ്. ഓരോ പ്രതികളെയും ചോദ്യം ചെയ്തു വരുന്നു. ക്വട്ടേഷൻ സംഘത്തിൽ പ്പെടുന്നവരാണ് പലരും . ലഹരി പാർട്ടി കൂടാതെ സംഘം വയനാട്ടിലെത്തിയതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *