May 2, 2024

കോഴിക്കോടൻ പാതയോരങ്ങളിൽ പുഷ്പാലംകൃത വർണ്ണ ചാരുത നിറച്ച് ജീവൻ വയനാടും സംഘവും.

0
സ്പെഷ്യൽ ഫീച്ചർ :
ദീപാ ഷാജി പുൽപള്ളി 
 
കൽപ്പറ്റ :
കോഴിക്കോടിനെ കൂടുതൽ സുന്ദരിയാക്കാൻ പാതയോരങ്ങളിൽ പുഷ്പങ്ങൾ നട്ടുപിടിപ്പിക്കാൻ പ്രവർത്തനമാരംഭിച്ചു.
 ഇതിന് നേതൃത്വം നൽകുന്നത് പുൽപ്പള്ളികാരനായ കെ . പി ജീവനും ടീമും ചേർന്നാണ്.
 പുഷ്പാലംകൃത കോഴിക്കോട് എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത് കേരള സംസ്ഥാന  വ്യാപാരിവ്യവസായി ഏകോപന സമിതിയാണ്.
 ഇതിനു വേണ്ട എല്ലാ ക്രമീകരണങ്ങൾ ക്കും  മുൻപന്തിയിൽ നിൽക്കുന്നത് വസ്ത്ര വ്യാപാരിയും, കോഴിക്കോട് വ്യാപാര വ്യവസായി സമിതിയും സിറ്റിഭാരവാഹിയുമായ കെ. പി. ജീവൻ വയനാടാണ്.
 വയനാട് ജില്ലയിലെ പുൽപ്പള്ളി ,  പെരിക്കല്ലൂർ സ്വദേശിയാണ് കെ.പി ജീവൻ.
 കോഴിക്കോടിന്റെ പാതയോരങ്ങളിൽ ബോഗൺവില്ലകളും റോസും ചെടികളും കൊണ്ട് നിറച്ച പുഷ്പാലംകൃത ഫുട്പാത്തിന് പ്ലാനിട്ടിരിക്കുന്നത്.
 ഇതിനു മുന്നോടിയായി റോഡിനു വീതികൂട്ടി ഫുട്പാത്തിന്റെ സംരക്ഷണ വേലികളിൽ പൂച്ചട്ടികൾ സ്ഥാപിച്ചു തുടങ്ങി.
 പ്രാരംഭഘട്ടത്തിൽ  മോഫ്യുസൽ ബസ്റ്റാൻഡ്, രാജാജി റോഡ് എന്നിവിടങ്ങളിൽ മോഡൽ സോണായി പൂച്ചെടികൾ നട്ടുപിടിപ്പിക്കും.
ഇതിന്റെ  നട്ടുവളർത്തലും ,  പരിപാലനവും വ്യാപാരി വ്യവസായികൾ, ചുമട്ടു തോഴിലാളികൾ,ഓട്ടോ ഡ്രൈവേഴ്സ്   യൂണിയൻ,  വിവിധ സംഘടനകളും ചേർന്ന് നടത്തും. 
 കോഴിക്കോട് നഗരത്തിന് പുഷ്പാലംകൃത മുഖച്ഛായ നൽകുന്നതിനുവേണ്ടി കളക്ടർ  സാംബശിവറാവു , എ പ്രദീപ്കുമാർ എം.എൽ.എ ,  പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു.
 കെ.പി ജീവൻ വയനാട് ജനറൽ കൺവീനറും, നഗരത്തിലെ പ്രമുഖ വ്യാപാരിയായ സൂര്യ അബ്ദുൽ ഗഫൂർ ചെയർമാനുമായുള്ള സംഘാടക സമിതിയും രൂപീകരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ദിവാകരൻ, പി.കെ നാസർ, ലയൺസ് ക്ലബ് പ്രസിഡന്റ് വത്സല, പ്രമുഖ വ്യാപാരികളായ ജോഹർ സിൽക്സ് മന്ദിർ ശിവദാസൻ , കോഴിക്കോട് ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളായ സന്തോഷ് ,  പ്രമോദ് കോട്ടുളി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
 കോഴിക്കോടിന്റെ നഗരവീഥികൾ പുഷ്പാലംകൃത മാക്കി മനസ്സിന് കുളിരേകാൻ കെ. പി ജീവൻ പുൽപ്പള്ളിയും ടീമും നടത്തുന്ന പ്രവർത്തനങ്ങളിൽ വയനാടിനും അഭിമാനിക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *