2000 കുടുംബങ്ങൾക്ക് ചെറുകിട സംരംഭ പദ്ധതിയുമായി ശ്രേയസ്
ബത്തേരി രൂപതയുടെ സാമൂഹ്യ പ്രസ്ഥാനമായ ശ്രേയസ് സമൃദ്ധി : സംരംഭക വികസന പദ്ധതിക്ക് തുടക്കം കുറിച്ചു.ആദ്യഘട്ടത്തിൽ ഇതിൽ 10 കോടി രൂപയുടെ സാമ്പത്തിക സഹായം ആണ് വിതരണം . ധനലക്ഷ്മി ബാങ്കിന്റെ സഹായത്തോടെയാണ് ശ്രേയസ് സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നത്.ഗ്രാമ തലങ്ങളിൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുകയും കുടുംബങ്ങളിൽ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. സംരംഭക പരിശീലനം, പദ്ധതി , ബഡ്ജറ്റിംഗ്,ഇൻഷുറൻസ്, തുടങ്ങിയവ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. പദ്ധതി ഉദ്ഘാടനം ബത്തേരി നിയോജകമണ്ഡലം എംഎൽഎ ശ്രീ. ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. ബത്തേരി രൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് തിരുമേനി അധ്യക്ഷത വഹിച്ചു. ശ്രേയസ് ഡയറക്ടർ ബെന്നി ഇടയത്ത്, മോൺ. സെബാസ്റ്റ്യൻ കീപള്ളിൽ, നമ്പാർഡ് – AGM ശ്രീമതി ജിഷ. വി. എന്നിവർ സംസാരിച്ചു. ശ്രേയസിൻ്റെ പ്രവർത്തന മേഖലകൾ ആയ കണ്ണൂർ, കാസർഗോഡ്, വയനാട്, നീലഗിരി, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.





Leave a Reply