April 27, 2026

കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള നാളെ മാനന്തവാടിയില്‍

0
IMG_20220111_160925.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള  മാനന്തവാടി ഗവ. കോളേജില്‍ നടക്കും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെ നടക്കുന്ന തൊഴില്‍മേളയില്‍ knowledgemission. kerala.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം സ്മാര്‍ട്ട് ഫോണുമായി ഉച്ചക്ക് 12 മണിക്ക് മുന്‍പായി മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ എത്തിയാലും മതിയാകും. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവയില്‍ മൂന്ന് മണിക്കൂര്‍ സൗജന്യ പരിശീലനവും കേരള നോളജ് ഇക്കോണമി മിഷനും കുടുബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഐ.ടി, എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ ജോബ്സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോ മൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, വിദ്യാഭാസ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്ട്രേഷന്‍, ഹോട്ടല്‍ മാനേജ്മെന്റ്, ടാക്സ് തുടങ്ങിയ മേഖലകളിലെ 100 ലധികം കമ്പനികളിലായി 15000 ലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍. 0471 2737881
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *