‘കനിവ് ‘ സേവനം പഴഞ്ചനയിലും
പഴഞ്ചന: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസുത്രണ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 42 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച കനിവ് സഞ്ചരിക്കുന്ന ആതുരാലയ സേവനം വെള്ളമുണ്ട പഴഞ്ചനയിലും തുടങ്ങി.
കെ.പി.സാജിറ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ഡോ.റഹിഷ ഭാനു,കെ.രണേന്ദു,ആകാശ് കുമാർ,സ്മിത കെ തുടങ്ങിയവർ സംസാരിച്ചു.
ജീവിതശൈലി രോഗമുള്ള വയോജനങ്ങൾ, കിടപ്പുരോഗികൾ എന്നിവർക്കാണ് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ സേവനം ലഭിക്കുന്നത്.





Leave a Reply