April 27, 2026

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

0
IMG_20220111_163745.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍:  മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ജിയോ ടാഗിംഗ് നടത്തുന്നതിനും പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ജനുവരി 19 നകം അപേക്ഷിക്കണം. പ്രയപരിധി 18 നും 30 നും ഇടയില്‍. യോഗ്യത : സംസ്ഥാന സാങ്കേതിക പിരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ് പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസ്സായിരിക്കണം അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറോ പാസായിരിക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *