May 13, 2024

പ്രതിഭാ സംഗമം നടത്തി.

0
Img 20220112 124339.jpg
  കോട്ടത്തറ : വാളൽ യുപി സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ എസ്. എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. ജീവിതവിജയം കൈവരിക്കുന്നതിന് അവനവൻ്റെ കഴിവിലുള്ള ആത്മബോധം ഓരോ വ്യക്തിയിലും ഉണ്ടാകണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരയ്ക്കാർ പറഞ്ഞു.
 പി.ടി.എ പ്രസിഡൻ്റ് ആൻ്റണി ജോർജ് അധ്യക്ഷം വഹിച്ചു.
 പഞ്ചായത്ത് പ്രസിഡൻ്റ് പി പിറനീഷ് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സുരേഷ് ബാബു വാളൽ, ശുഭ സതീഷ് , ബാലകൃഷ്ണൻ പി.എ, വിജയൻ കെ.കെ, ലിസി ടി മത്തായി, തോമസ് പി വർഗീസ് , സി.കെ സേതു വിദ്യാർത്ഥികളായ താനിയ കെ എസ് ,
കൃഷ്ണേന്ദു എ വി , ഫാസില എം എൻ എന്നിവർ സംസാരിച്ചു.
ശ്രാവണികം ഇഖ്ബാൽ ടാലൻ്റ് ടെസ്റ്റ്ഉപജില്ല, ജില്ലാ മത്സര വിജയികളെ ആദരിച്ചു. 
എഡ്യൂക്കേഷൻ  ട്രെയിനർ എ.എം മെഹറൂഫ് മാസ്റ്റർ മോട്ടിവേഷൻ ക്ലാസ്സ് നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *