May 13, 2024

ഗോത്ര ജ്വാല പരിപാടികൾക്ക് തുടക്കമായി

0
Img 20220112 141156.jpg
 

സുൽത്താൻ ബത്തേരി: ദേശീയ യുവജന ദിനാചാരണത്തോട് അനുബന്ധിച്ച് ആയുഷ് രീതികൾ ഗോത്ര വർഗ്ഗക്കാരായ യുവ ജനങ്ങളിലേക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃ ത്വത്തിൽ കല്ലൂർ രാജീവ്‌ ഗാന്ധി കാട്ടു നായിക്ക ട്രൈബൽ റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ
' ഗോത്ര ജ്വാല' എന്ന പേരിൽ പരിപാടികൾക്ക് തുടക്കം കുറിച്ചു.'ആർത്തവ സമയ ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ' എന്ന വിഷയത്തെ കുറിച്ച് 
ഡോ :അനു ജോസ് ക്ലാസ്സെടുത്തു.'വിളർച്ചയും, ഹോമിയോപ്പതി യും ' എന്ന വിഷയത്തെ കുറിച്ച് 
ഡോ ഹുസ്ന ബാനു ക്ലാസ്സെടുത്തു.'കോവിഡ് മൂന്നാം തരംഗവും, ആയുഷ് പ്രതിരോധ മാർഗ്ഗങ്ങളും' എന്ന വിഷയത്തെ കുറിച്ച് ഡോ അരുൺ ബേബി ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ ഇൻ ചാർജ് സതീഷ് നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *