September 17, 2026

അഞ്ചാമത് ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ വുമണ്‍ എക്സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു

0
IMG_20220114_200741.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ അഞ്ചാമത് ഏര്‍പ്പെടുത്തിയ വുമണ്‍ എക്സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു. കോഴിക്കോട് പേരാമ്പ്ര റീജിനല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ
 കേരള സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മാതൃകാ ജനപ്രതിനിധിയായി തെരഞ്ഞെടക്കപ്പെട്ട വയനാട് ജില്ലയിലെ മുൻ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മായാദേവിക്കാണ് സമ്മാനിച്ചത്.2015-20. വർഷക്കാലം പഞ്ചായത്തിൻ്റെ വിവിധ തലങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ, ആദിവാസികളുൾപ്പെടെ തീർത്തും സാധാരണക്കാരുൾപ്പെടുന്ന മേഖലയിൽ നടപ്പാക്കിയ മികവാർന്ന പദ്ധതികൾ, പ്രഖ്യാപനത്തിനപ്പുറം പൂർണത കണ്ട നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. പാത്തുമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം.റീന, മുൻ എം.എൽ.എ ഏ.കെ.പത്മനാഭൻ, ഷംസുദ്ദീൻ അരപ്പറ്റ സി.പി.അസീസ്, പി.ബാലൻ അടിയോടി, കെ.പി.ആലിക്കുട്ടി, കെ. ലോഹ്യ, സി.കെ.ചന്ദ്രൻ പി.കെ.എം.ബാലകൃഷഎന്നിവർ പ്രസംഗിച്ചു. പത്രവായനമത്സര വിജയികൾക്ക് എം.എൽ.എ കാനത്തിൽ ജമീല സമ്മാനം നൽകി. ഇന്ത്യൻ ട്രൂത്ത് മാനേജിംഗ് എഡിറ്റർ ഇ.എം.ബാബു സ്വാഗതവും റഷീദ് മുതുകാട് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *