August 26, 2026

റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കും – മന്ത്രി ജി.ആര്‍ അനില്‍

0
IMG_20220114_201211.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാനത്തെ റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ റേഷന്‍ കടകളുമായി ബന്ധപ്പെട്ട് നടന്ന ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെ റേഷന്‍ കടകളുടെ രൂപത്തിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരേണ്ടതുണ്ട്. ആദ്യപടിയായി മാര്‍ച്ച് എപ്രില്‍ മാസത്തോടെ ഗ്രാമീണ മേഖലയിലെ ആയിരം റേഷന്‍കടകള്‍ വഴി റേഷന്‍ സാധനങ്ങള്‍ക്ക് പുറമെ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങളും സപ്ലൈകോ ഉല്‍പന്നങ്ങളും വിതരണം ചെയ്തു തുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *