June 24, 2026

ജില്ലാ ത്രോമ്പോൾ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ്

0
IMG_20220115_080243.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

പനമരം : ജില്ലാ ത്രോ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ചേതന ലൈബ്രറിയുടെ സഹകരണത്തോടെ പനമരം ഗവ: ഹൈസ്കൂളിൽ വെച്ച് ജില്ലാ ത്രോ ബോൾ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് നടത്തി. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ കെ. റഫീഖ് ഉദ്ഘാടനം  ചെയ്തു. സാജിദ് .എൻ.സി സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ വൈസ്.പ്രസിഡണ്ട് സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി സുബൈർ മുഖ്യാതിഥിയായിരുന്നു. പി.മധു , പി.കെ. അയ്യൂബ്, സുബൈർ ഇള കുളം, കെ.സി. ജബ്ബാർ , ജഠ ഷീദ് തെക്കേടത്ത്, ഫൈസൽ .പി.എൻ, മുഹമ്മത് റാഫി , ഷിജിൻ , ഷംനാദ്എന്നിവർ സംസാരിച്ചു. നവാസ് കാരാട്ട് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
  വിജയി കൾക്കുള്ള സമ്മാന ദാനം വാർഡ് മെമ്പർ സുനിൽകുമാർ , സുബൈർ ഇള കുളം, അസീസ് കെ.കെ എന്നിവർ നിർവഹിച്ചു.
 ആൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്യു. എച്ച്. എസ് പിണങ്ങോട് ഒന്നാം സ്ഥാനവും ഗവ.എച്ച്.എസ് പനമരം രണ്ടാം സ്ഥാനവും നേടി.
 പെൺ കുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്. എസ് ആനപ്പാറ ഒന്നാം സ്ഥാനവും ഡബ്യു. എച്ച്. എസ് പിണങ്ങോട് രണ്ടാം സ്ഥാനവും നേടി.
     
   ജില്ലയിൽ വിജയികളാവുന്ന ടീമുകൾ ജനുവരി 22, 23 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന സംസ് ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *