June 24, 2026

കോവിഡ് പാക്കേജ് പ്രഖ്യാപിക്കണം- വ്യാപാരി സമിതി

0
IMG_20220115_142027.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: കോവിഡ് പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട വ്യാപരികളെ ഉൾപ്പെടുത്തി കൊണ്ട് സർക്കാർ അടിയന്തരമായി സാമ്പത്തിക ഉത്തേജന – കോവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സമിതി ജില്ല ജനറൽ സെക്രട്ടറി ഒ.വി വർഗീസ് യോഗം ഉൽഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹൈദ്രു, കെ.ഉസ്മാൻ, മഹേഷ്, നിസാർ ദിൽവെ, സലീം മേമന, ഉസ്മാൻ മദാരി, മുഹമ്മദ് അലി,ഉസ്മാൻ മേമന, മഞ്ജുള വിനോദ്, ബാവ അഷറഫ്, സോമസുന്ദരൻ എന്നിവർ സംസാരിച്ചു.
കെ വി വി ഇ എസ് വൈത്തിരി യുണിറ്റ് ഭാരവാഹികളായി സി വി വർഗീസ് (പ്രസി) ടി കെ അനിൽകുമാർ (ജ. സെക്രട്ടറി) എ പി അഹമ്മദ് കുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *