June 24, 2026

ഏകദിന കയർ വ്യവസായ വികസന ശില്പശാല

0
IMG_20220115_142535.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:കയർബോർഡും 
ബത്തേരി ശ്രേയസ്സും 
സംയുക്തമായി നടത്തിയ 
കയർ വ്യവസായ വികസന ശില്പശാല ബത്തേരി നഗര സഭ ചെയർമാൻ 
ടി.കെ. രമേശ് ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രേയസ് ഡയറക്ടർ ഫാദർ ബെന്നി
എടയേത്ത് അദ്ധ്യക്ഷത 
വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അമൽജോയി ,ബിന്ദു പ്രകാശ്,കെ ജെ.സിബിച്ചൻ,
എന്നിവർ ആശംസകൾ നേർന്നു. കയർബോർഡ് എക്റ്റൻഷൻ ഓഫീസർ ടി.വി.സാബു സ്വാഗതവും ,
ശ്രേയസ്സ് പോഗ്രാം ഓഫീസർ കെ.വി. ഷാജി നന്ദിയും പറഞ്ഞു. 
കയർ മേഖലയിലെ പദ്ധതികളെ കുറിച്ച് ബി.സുനിൽകുമാറും ,
കയർ ഭൂ വസ്ത്ര സാധ്യതകളെ കുറിച്ച് എസ്.വേണു ,കയർ മേഖലയിലെ യന്ത്രങ്ങളെ കുറിച്ച് രാജൻ കാരയും ക്ലാസ്സുകൾ എടുത്തു.
പ്രകൃതി സാഹോദര്യ കയർ സംരംഭങ്ങൾ വയനാട്ടിൽ
ആരംഭിക്കാൻ ഉള്ള സാധ്യതകൾ സെമിനാറിൽ
ചർച്ച ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *