June 24, 2026

എൻ എം ഡി സി സഹകരണ നാട്ടു ചന്തയിൽ കർഷക – സംരംഭക – സഹകരണ കൂട്ടായ്മ 25-ന്

0
IMG_20220115_165231.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :-കൽപ്പറ്റ എൻ എം ഡി സി സഹകരണ നാട്ടു ചന്തയിൽ  ജനവരി 25 ന് ചൊവ്വാഴ്ച്ച 12 മണിക്ക്   കർഷക – സംരംഭക – സഹകരണ കൂട്ടായ്മ സംഘടിപ്പിക്കാൻ എൻ എം ഡി സി ഭരണ സമിതി യോഗം തീരുമാനിച്ചു. സഹകരണ സംഘങ്ങൾ മുഖേന പച്ചക്കറി കൃഷിത്തോട്ടങ്ങൾ ഒരുക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ നാടിന്റെ വിഭവശേഷി ഉപയോഗിച്ച് ഭക്ഷ്യ – കാർഷിക മേഖലയിൽ സ്വയം പര്യാപ്തരാവുക എന്നതാണ് ലക്ഷ്യം. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് സഹായകരമാകുന്ന ഒരു കൈ താങ്ങ് പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുളത് . നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കൽപ്പറ്റയിൽ ആരംഭിച്ചിട്ടുള്ള സഹകരണ നാട്ടു ചന്തയിൽകർഷകർ, സംരംഭകർ , സ്വാശ്രയ സംഘങ്ങൾ, കാർഷികോൽപ്പാദക കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, എന്നിവരുടെ ഉൽപ്പന്നങ്ങൾ കൊണ്ട് വന്ന് വിപണനം ചെയ്യുന്നതിന് ഒരു പൊതു കേന്ദ്രം എന്ന നിലയിൽ ഈ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. പദ്ധതിയുടെ നടത്തിപ്പിനും, എൻ എം ഡി.സി സഹകരണ നാട്ടു ചന്തയുടെ വിപുലീകരണത്തിനുമായി ചേരുന്നമേൽ വിഭാഗത്തിൽപ്പെട്ടവരുടെ ഒരു സംഗമം എന്ന നിലയിൽ കൂട്ടായ്മയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
   യോഗത്തിൽ ചെയർമാൻ പി.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാളുകൾ നടത്താൻ താൽപ്പര്യമുള്ളവർക്കും ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ 9446566 272, 7306118230 ഇമെയിൽ .nmdckpta@gmail.com
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *