August 6, 2026

കോവിഡ് വ്യാപനം: വയനാട് എഞ്ചിനീയറിംഗ് കോളേജ് അടച്ചു

0
IMG_20220116_221703.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: കോവിഡ് വ്യാപനത്തെ തുടർന്ന് തലപ്പുഴയിലെ ഗവ: വയനാട് എഞ്ചിനീയറിംഗ് കോളേജ് അടച്ചു. നിലവിൽ നാല് വിദ്യാർത്ഥികൾക്കാണ് കോവിഡ് ബാധിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അടച്ച കോളേജിൽ ബുധനാഴ്ച മുതൽ മുഴുവൻ ക്ലാസ്സുകളും ഓൺലൈൻ ആയിരിക്കുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു. നിലവിൽ 1200 വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് രണ്ട് ദിവസം കോളേജ് അടച്ചിടാനും മറ്റ് ദിവസങ്ങളിൽ ക്ലാസ്സുകൾ ഓൺലൈൻ ആക്കാനും തീരുമാനിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *