August 6, 2026

പടിഞ്ഞാറത്തറ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ പച്ചക്കറി കൃഷിക്കായി ഭൂമി ഒരുക്കി

0
IMG_20220116_223104.jpg
By ന്യൂസ് വയനാട് ബ്യൂറോ
  പടിഞ്ഞാറത്തറ:  പടിഞ്ഞാറത്തറ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുന്നതിനായി പള്‍സ് എമര്‍ജന്‍സി ടീം, പി.റ്റി.എ കമ്മിറ്റി, അധ്യാപകര്‍ എന്നിവരുടെ കൂട്ടായ നേതൃത്വത്തില്‍ സ്കൂളിനോട് ചേര്‍ന്ന് തരിശായിക്കിടന്നിരുന്ന ഭൂമി കാട് വെട്ടിത്തെളിച്ച് കിളച്ച് തയ്യാറാക്കി. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ സ്ഥിരമായി കാട് വളര്‍ന്നിരുന്ന സ്ഥലമാണ് ഇത്തരത്തില്‍ ഉപയോഗപ്പെടുത്താനായി ഒരുക്കിയത്.
പരിപാടിയില്‍ പി.റ്റി.എ പ്രസിഡന്‍റ്  വി. അബു, വൈസ് പ്രസിഡന്‍റ് അഷ്റഫ് പൊട്ടേങ്ങല്‍, ഷാജി പട്ടരുമഠത്തില്‍, പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങളായ ഷബീര്‍ കണ്ണാടി, ഷാജഹാന്‍ കൈനിക്കല്‍, ഷാഫി കണക്കശ്ശേരി ഹെഡ്മാസ്റ്റര്‍  റെജി തോമസ് അധ്യാപകരായ ഷമീര്‍ എം.കെ, റിസിയ കെ, ശ്രുതി പി.എം, ശരണ്യ കെ, മുഹമ്മദ് ഷെരീഫ് പി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *