May 2, 2024

“മൗനത്തിൻ്റെ വേരുകൾ തേടി ” കവിതാ സമാഹാരം പ്രകാശനം ചെയ്തു

0
Img 20220117 155345.jpg

  
കൊച്ചി:മൊഴിമുറ്റം സാഹിത്യവേദിയുടെ നാലാമത് സംഗമ വേദിയിൽ
കൊച്ചി മംഗളവനം ഓഡിറ്റോറിയത്തിൽ വെച്ച് എറണാകുളം മിഴി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ബൈജു തെക്കുംപുറത്തിൻ്റെ 
'മൗനത്തിൻ്റെ വേരുകൾ തേടി' എന്ന കവിതാ സമാഹാരം സിനിമ , സീരിയൽ നടൻ 
സൂരജ് സൺ പ്രകാശനം ചെയ്തു.
 സാഹിത്യകാരൻ സുരേഷ് ജി അവതാരികയെഴുതിയ 45 കവിതകൾ ഉൾക്കൊള്ളുന്ന
സമാഹാരത്തിൽ 
വിഷയാധിഷ്ടിത കവിതാമത്സരങ്ങളിൽ സമ്മാനാർഹമായ കവിതകളാണ് ഭൂരിഭാഗവും.
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ബൈജു തെക്കുംപുറത്ത് മീനങ്ങാടി ബിഷപ്സ് ഹൗസിൻ്റെ ഓഫീസ് സെക്രട്ടറിയും മീനങ്ങാടി സെൻ്റ് മേരീസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനുമാണ്. 
ഭാര്യ: ദീപ
മക്കൾ:ആൻ ഹന്ന , ബേസിൽ, ഇമ്മാനുവേൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *