യൂത്ത് ബ്രിഗേഡ് ജേഴ്സി റിലീസ് ചെയ്തു
മേപ്പാടി:ഡിവൈഎഫ്ഐ അരപ്പറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡിന്റെ ജേഴ്സി ജില്ലാ സെക്രട്ടറി കെ. റഫീഖ് റിലീസ് ചെയ്തു.
രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന നിലയിലാണ് യൂത്ത് ബ്രിഗേഡ് വിഭാവനം ചെയ്തിട്ടുള്ളത്. യൂണിറ്റുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടവരാണ് യൂത്ത് ബ്രിഗേഡിൽ ഉള്ളത്. ഇവർക്ക് പ്രത്യേകം പരിശീലനം നൽകും. ജേഴ്സി പ്രകാശന ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ദീൻ, മേഖലാ സെക്രട്ടറി എം.കെ റിയാസ്, മേഖലാ പ്രസിഡണ്ട് ബിജേഷ് . ബി, ഷഫീഖ്, രാഗേഷ്, ഹാരിസ്, റഷീദ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply