September 19, 2026

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ രേഖകള്‍ ഹാജരാക്കണം

0
IMG_20220117_175003.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട്  മുഖേന വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് ( മഞ്ഞ, പിങ്ക്) പകര്‍പ്പ് അല്ലങ്കില്‍ ബിപിഎല്‍ സാക്ഷ്യപത്രം, ആധാര്‍കാര്‍ഡ് പകര്‍പ്പ് എന്നിവ 20/01/2022 തീയ്യതിക്കകം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാക്കേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *