August 6, 2026

വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
IMG_20220117_224344.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 14 കാരനായ ഗോത്ര വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കല്ലിയോട്ടുക്കുന്ന് കാരക്കാടൻ വീട്ടിൽ കെ ഷാഫി (29) യെയാണ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥി സ്കൂൾ അധികൃതരോട് കൗൺസിലിംഗിനിടെ കാര്യങ്ങൾ പറയുകയും, സ്കൂൾ അധികൃതർ പോലീസിനെ

വിവരമറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ പോക്സോ, എസ്.സി.എസ്.ടി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *