March 28, 2024

വെള്ളം കുടിക്കാനാണെന്ന വ്യാജേനെ വീട്ടിൽ കയറി സ്മാർട്ട് ഫോൺ മോഷ്ടിച്ചു ;യുവാവ് അറസ്റ്റിൽ

0
Img 20220117 224757.jpg
മാനന്തവാടി: വെള്ളം കുടിക്കാനാണെന്ന വ്യാജേനെ മാനന്തവാടി ക്ലബ്ബ് കുന്നിലെ ഒരു വീട്ടിൽ കയറി സ്മാർട്ട് ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശിലേരിയിൽ താമസിച്ചു വരുന്ന തിരുവനന്തപുരം പാങ്ങോട് കിഴക്കേക്കര പുത്തൻവീട് അനിൽ കുമാർ (42) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് കുടിവെള്ളം ചോദിച്ച് ചെല്ലുകയും വീട്ടമ്മ വെള്ളമെടുക്കാൻ അകത്തേക്ക് പോയപ്പോൾ പുറത്തുണ്ടായിരുന്ന ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് ഇയാൾ ടൗണിലെ ഒരു കടയിലെത്തി ഫോണിന്റെ ലോക്ക് ഒഴിവാക്കിയ ശേഷം മറ്റൊരു കടയിൽ ഫോൺ വിറ്റു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മൊബൈൽ ഷോപ്പുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ മോഷണവിവരം ഷെയർ ചെയ്യുകയും, തുടരന്വേഷണത്തിൽ പ്രതി വലയിലാകുകയുമായിരുന്നു.

സംശയം തോന്നാതിരിക്കാൻ ഒരു കടയിൽ നിന്നും മൊബൈലിന്റെ ലോക്ക് ഒഴിവാക്കിയ അനിൽ മറ്റൊരു കടയിലാണ് മൊബൈൽ വിറ്റത്. തുടർന്ന് അവിടെ നിന്നും നാലായിരം രൂപയുടെ മറ്റൊരു ഫോണും, 3000 രൂപ പണമായും കൈപ്പറ്റി. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരാതി പ്രകാരമുള്ള സൂചനകൾ മാനന്തവാടിയിലെ മൊബൈൽ ഷോപ്പുടമകളുടെ കൂട്ടായ്മയെ അറിയിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട, പ്രതി സ്ക്രീൻ ലോക്ക് മാറ്റാനെത്തിയ കടയുടെ ഉടമ വിവരം പോലീസിനെ ധരിപ്പിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *