August 9, 2026

ജയശ്രീ സ്കൂളിൽ ലാപ്ടോപ് വിതരണം ചെയ്തു

0
IMG_20220119_070923.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ സർക്കാർ അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം പ്ലസ് ടു വിദ്യാർത്ഥിനി സുനന്ദ കുമാരിക്ക് നൽകിക്കൊണ്ട് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിന്ധു സാബു സ്കൂൾ മാനേജർ കെ ആർ ജയറാം പ്രിൻസിപ്പൽ കെ ആർ ജയരാജ് വൈസ് പ്രിൻസിപ്പൽ വി ടി ലവൻ ഷിജിത്കുമാർ എൻ എൻ ചന്ദ്രബാബു പി ആർ തൃദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *