May 3, 2024

സ്ത്രീ ശാക്തീകരണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
Img 20220119 071122.jpg
വടുവന്‍ചാല്‍: സ്ത്രീകള്‍ക്ക് സഹായകരമായ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വടുവന്‍ചാലില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി വയനാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ മൂപൈനാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി മൂപൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഗാര്‍ഹിക പീഢനങ്ങള്‍ തടയാന്‍ സഹായിക്കുന്ന വിവിധ നിയമ സഹായങ്ങളെക്കുറിച്ച് ജില്ലാ വനിതാ സംരക്ഷണ ഓഫീസിലെ കൗണ്‍സിലര്‍ അതുല്യ ടി.ആർ. ക്ലാസ് എടുത്തു. എസ്. ബി. ഐ. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തെക്കുറിച്ച് ഡയറക്ടര്‍ രാമപ്രസാദ് കെ.പി. സംസാരിച്ചു. തുടര്‍ന്ന് പുത്തൂര്‍ വയലിലെ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വനിതകള്‍ക്ക് ലഭ്യമായ വിവിധ കോഴ്സുകളെക്കുറിച്ച് മരിയ ബേബി വിശദീകരിച്ചു.
മൂപൈനാട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെമ്പര്‍മാരായ ഡയാനാ മച്ചാട്, ദീപ ശശികുമാര്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ പ്രജിത്ത് കുമാര്‍ എം.വി., സി. ഉദയകുമാര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ മുഹസീന ലുബൈബ, കെ.എം. ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി പ്രശ്നോത്തരി മത്സരവും കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്സ് അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *