April 19, 2024

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് അവസരമൊരുക്കണം

0
Img 20220119 182136.jpg
കൽപ്പറ്റ: കേരളത്തിൽ ഓൺലൈൻ മീഡിയ രംഗത്ത് സ്വതന്ത്ര  മാധ്യമ പ്രവർത്തനത്തിന് അവസരമൊരുക്കണമെന്ന് കൽപ്പറ്റയിൽ ചേർന്ന ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
 മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം  പകർത്തിയ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചു വാങ്ങി ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കൈയ്യേറ്റശ്രമം നടത്തുകയും ചെയ്തതിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ഓൺലൈൻ മാധ്യമ പ്രവർത്തകരായ ടി ന്യൂസ് ലേഖകൻ മജീദ് താമരശ്ശേരി, ന്യൂസ് കേരള ലേഖകൻ ജോൺസൺ ഈങ്ങാപ്പുഴ എന്നിവർക്ക് നേരെയാണ് നോളേജ് സിറ്റിയിലെ അപകട ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കൈയേറ്റശ്രമം നടന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനും അക്രമികള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഒമാക് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാനന്തവാടി എം.ജി.എം.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി മിൻഹ ഫാത്തിമക്കുള്ള സമ്മാന വിതരണവും ഒമാക് കലണ്ടറിൻ്റെ ജില്ലാതല പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. 
ഒമാക് മെമ്പർ മുനീർ പാറക്കടവത്തിൻ്റെ മകളാണ് മിൻഹ ഫാത്തിമ .
കൽപ്പറ്റയിൽ നടന്ന 
 യോഗത്തിൽ ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി ഷിബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ സാദിഖ്, ട്രഷറർ സിജു സാമുവൽ, സി.ഡി.സുനീഷ്, രാജിത്ത് വെള്ളമുണ്ട, ഡാമിൻ ജോസഫ് , മുനീർ പാറക്കടവത്ത്,
മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *