June 6, 2026

കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്

0
IMG_20220119_194346.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: കേരള സര്‍ക്കാറിന്റെ ന്യുനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹൈസ്‌കൂളില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.വി.വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ ടി.പി.ഷിജു, പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ഹെഡ്മിസ്ട്രസ് സെലിന്‍ പാല, ന്യൂനപക്ഷ ക്ഷേമ ഓഫീസ് ജൂനിയര്‍ സുപ്രണ്ട് ഷീബ,ഹരിശങ്കര്‍, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഞ്ച് സെഷനിലായി നടന്ന രണ്ട് ദിവസത്തെ ക്യാമ്പില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി അറുപത് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *