April 27, 2024

കിണർ ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

0
Img 20220119 200146.jpg
കണിയാരം:കിണർനിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കല്ലുമൊട്ടം കുന്ന് തകിടിയേൽ പരേതനായ രാഘവൻ്റെ മകനായ ഗിരീഷ് (41) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 29 ന് കാട്ടിക്കുളത്ത് വെച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗിരീഷ് അന്ന് മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. തുടർന്ന് ഇന്ന് മരണപ്പെടുകയായിരുന്നു. ഗിരീഷ് അവിവാഹിതനാണ്.
മാതാവ്: ഇന്ദിര. സഹോദരങ്ങൾ: ശോഭ, ലൈല, രാഗിണി ,സുരേന്ദ്രൻ, മിനി, അജി, പ്രീതി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *