May 2, 2024

കൂട്ടമായിഉല്ലാസയാത്ര പോയി. തിരിച്ചെത്തിയപ്പോൾ വൈത്തിരി ആശുപത്രി ജീവനക്കാർക്ക് കൂട്ട കോവിഡ്

0
Img 20220120 053610.jpg
 കൽപ്പറ്റ: കൂട്ടത്തോടെ ഉല്ലാസയാത്ര പോയി തിരികെയെത്തിയപ്പോൾ ആശുപത്രി ജീവനക്കാർക്ക് കോവിഡ്.വൈത്തിരി താലൂക്കാശുപത്രിയിലെ ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റി​വ്.. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ഡോ​ക്ട​ർ​മാ​രു​മ​ട​ക്കം 45 പേ​രാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി  ബ​സി​ൽ ഉല്ലാസയാ​ത്ര പോ​യ​ത്.  വൈ​ത്തി​രി​യി​ൽ തി​രി​ച്ചെ​ത്തി​യ ഇ​വ​രി​ൽ ന​ല്ലൊ​രു വി​ഭാ​ഗ​ത്തി​നും പ​നി​യും ജ​ല​ദോ​ഷ​വും പി​ടി​പെ​ട്ടി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​ർ​മാ​ര​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പോ​സി​റ്റി​വാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ഡോ​ക്ട​ർ​മാ​ർ​ക്കും അ​ന​സ്ത​റ്റി​സ്റ്റി​നും പ്ര​ധാ​ന​പ്പെ​ട്ട മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പി​ടി​പെ​ട്ട്​ അ​വ​ധി​യി​ലാ​യ​ത്​ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ന്നെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. മറ്റ് ജീവനക്കാരും രോഗികളും ഇതേ തുടർന്ന് ആശങ്കയിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *