May 2, 2024

പുൽപ്പള്ളിയിൽവന്ധ്യതാനിവാരണ – മൃഗചികിത്സ ക്യാമ്പുകൾ തുടങ്ങി.

0
Img 20220120 053746.jpg
 
 പുൽപ്പള്ളി:മൃഗചികിത്സാ സേവനം പരിമിതമായ പുൽപ്പള്ളിയിലെ വനാതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വന്ധ്യതാനിവാരണ ചികിത്സാ ക്യാമ്പുകൾ ആരംഭിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ ആഭി മുഖ്യ ത്തിൽ പുൽപ്പള്ളി മൃഗാശുപത്രി യാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒന്നാംഘട്ട ക്യാമ്പ് വനമേഖലയിലെ കാർഷിക പൈതൃക ഗ്രാമമായ ചേ കാടിയിൽ വെച്ച് നടന്നു.
തുടർന്ന് വണ്ടികടവ്, പാക്കം, അമരക്കുനി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കും.
 പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്, പൂക്കോട് വെറ്റിനറി സർവ്വകലാശാല, പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അറുപതോളം പശുക്കളെ കർഷകർ ക്യാമ്പിൽ എത്തിച്ചു.
സൗജന്യ മരുന്നു വിതരണവും, കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങളും ക്യാമ്പിനെ ഭാഗമായി സംഘടിപ്പിച്ചു.
പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് : ബൈജു നമ്പിക്കൊല്ലി യുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു തോണിക്കടവ് ഉദ്ഘാടനം ചെയ്തു.
 പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റൻഡ് പ്രൊഫസർമാരായ ഡോ. പ്രമോദ്, ഡോ. അബ്ദുൽ അസീസ്, ബത്തേരി മൃഗസംരക്ഷണ പരിശീലനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ : ഡോ. എ.വി പ്രകാശൻ, പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ : ഡോ. കെ.എസ് പ്രേമൻ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ  രമേശൻ എ.കെ,   ഗോപിനാഥ് വീ.ഡി, ബിന്ദു എം  ആർ, രതീഷ് പി. കെ, റോഷ്ന സി.ഡി ജീവനക്കാരായ വി.എം ജോസഫ് വെള്ളിലാം തടത്തിൽ,  സന്തോഷ് കുമാർ പി.ആർ,  ജയ സുരേഷ്, പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ പതിനഞ്ചോളം ബിരുദ്ധ  – ബിരുദാനന്തര വിദ്യാർത്ഥികൾ തുടങ്ങിയവർ വന്ധ്യതാ ചികിത്സാ ക്യാമ്പിന് നേതൃത്വം നൽകി.
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മൃഗചികിത്സാ ക്യാമ്പിന് നേതൃത്വം നൽകി പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് : ബൈജു നമ്പിക്കൊല്ലി സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *